ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് അപരിഷ്‌കൃതം; അയ്യപ്പന് സ്ത്രീകളെ ഇഷ്ടമില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ചരിത്രകാരന്‍ എം ജി എസ് നാരായണന്‍

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം ചര്‍ച്ചയാകുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി ചരിത്രകാരന്‍ എം ജി എസ് നാരായണനും രംഗത്ത്. ശബരിമലയില്‍
സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുന്നതുന്നത് അപരിഷ്‌കൃതമായ നടപടിയാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാല്‍ സ്ത്രീകളെ ഇഷ്ടമില്ലെന്ന വാദം ബാലിശമാണ്. സ്ത്രീകളെ വിലക്കുന്നതിന് മതപരമായ അടിത്തറയില്ല. തമിഴ്‌നാട്ടിലെ അയ്യനാരുടെ മലയാളിരൂപമാണ് അയ്യപ്പനെന്നും എം.ജി.എസ് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് പ്രതികരണവുമായി പ്രമുഖരെത്തിയത്. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

© 2023 Live Kerala News. All Rights Reserved.