ദുല്‍ഖര്‍ സല്‍മാന്റെ ചുന്ദരിപ്പെണ്ണ് ആരാധകര്‍ക്ക് വിരുന്നൊരുക്കി; യുട്യൂബില്‍ വൈറലായി ചാര്‍ലിയിലെ ഗാനം; വീഡിയോ കാണാം

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് അഭിനയത്തിനൊപ്പം സംഗീതവും വഴങ്ങുമെന്ന് തെളിയിക്കുന്നതാണ് ചാര്‍ളിയിലെ ചുന്ദരിപ്പെണ്ണേ എന്ന് ഗാനം.
ഏറ്റവും അവസാനമായി ദുല്‍ഖര്‍ പാടിയത് ചാര്‍ളിയിലാണ്. ചുന്ദരിപ്പെണ്ണേ എന്ന പാട്ട് വമ്പന്‍ ഹിറ്റുകളില്‍ ഒന്നാവുകയും ചെയ്തു. യൂട്യൂബില്‍ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ചുന്ദരിപ്പെണ്ണ് നേടിയത്. കഴിഞ്ഞ മാസം 24നാണ് പാട്ട് യൂട്യൂബില്‍ എത്തിയത്. റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് മുമ്പ് പത്ത് ലക്ഷത്തോളം പേര്‍ പാട്ട് കാണാനും കേള്‍ക്കാനുമായി യുട്യൂബിലെത്തി. പാട്ടിന്റെ മേക്കിംഗും ദുല്‍ഖറിന്റെ ആലാപനവും വേറിട്ട് നില്‍ക്കുന്ന ദൃശ്യങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമുണ്ട്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ്ഈണം നല്‍കിയിരിക്കുന്നത്. മിഥുന്‍ ആനന്ദ്, കൃഷ്ണ ലാല്‍, മഖ്ബൂല്‍ മന്‍സൂര്‍, പിന്നെ സംഗീത സംവിധായകനും ചേര്‍ന്നാണ് പിന്നണിയില്‍ പാടിയത്. പാട്ട് കണ്ടുനോക്കു…

© 2024 Live Kerala News. All Rights Reserved.