ആര്‍ത്തവം ഉള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണം; സ്ത്രീ സാന്നിധ്യം ഇഷ്ടമില്ലെന്ന് അയ്യപ്പന്‍ പറഞ്ഞോയെന്നും സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ആര്‍ത്തവമുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഒന്നും സംഭവിക്കില്ലെന്ന് സ്വാമി സന്ദീപാനന്ദഗിരി. സ്്ത്രീസാന്നിധ്യം ഇഷ്ടമില്ലെന്ന് അയ്യപ്പന്‍ പറഞ്ഞിട്ടില്ല. ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കരുത് എന്നു പറയുന്നത് അസംബന്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. പൗരോഹിത്യത്തിന്റെ അനാചാരങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം വാദങ്ങള്‍. അതോടൊപ്പം തന്നെ ഇവര്‍ സനാതന മൂല്യങ്ങളെ മറക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടുന്ന സുരക്ഷ കൊടുക്കാന്‍ കഴിയുമോ എന്നതാണ് വിഷയമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകസമയം അനുവദിക്കണം. അവര്‍ക്കുവേണ്ട സുരക്ഷ ഉറപ്പാക്കണമെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.