വിശാഖപട്ടണം: പ്രതിരോധ മേഖലയില്‍ 5000 കോടി നിക്ഷേപിക്കാന്‍ അനില്‍ അംബാനി ഒരുങ്ങുന്നു. ആദ്യഘട്ടത്തിലെ പ്രവര്‍ത്തനമെന്ന നിലയ്ക്ക് വിശാഖപട്ടണത്തിനു സമീപം റാബിള്ളിയിലാണ് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി സ്ഥാപിക്കുന്നത്. തുടക്കത്തില്‍ 5000 കോടിയാണ് അംബാനി ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയിലെ നിക്ഷേപത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കരാറില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരും അനില്‍ അംബാനിയും ഒപ്പുവച്ചു. ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധ വിമാനങ്ങളും യുദ്ധകപ്പലുകളുമായിരിക്കും ഈ ഫാക്ടറിയില്‍ നിര്‍മ്മിക്കുക. പദ്ധതിക്കായ് ഇന്ത്യന്‍ നേവിയും വന്‍നിക്ഷേപത്തിനൊരുങ്ങുന്നുണ്ട്. അടുത്ത് പതിനഞ്ചു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.