ചെന്നൈ: വിജയ് നായകനാവുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങാനിരിക്കെ മമ്മൂട്ടി വില്ലനായേക്കുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ഈ വര്‍ഷം തുടങ്ങുന്നത് തമിഴിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭരതന്റെ ചിത്രത്തിലാണ് മമ്മൂട്ടി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. വിജയ് യാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അഴകിയ തമിഴ് മകന്റെ വിജയം ആവര്‍ത്തിയ്ക്കാനാണ് ഭരതനും വിജയ് യും വീണ്ടും കൈ കോര്‍ക്കുന്നതെന്നാണ് തമിഴകത്തെ വര്‍ത്തമാനം. വിജയ് 60 എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍, മമ്മൂട്ടി ചിത്രത്തില്‍ വിജയ് യുടെ വില്ലനായിട്ടാണ് എത്തുന്നത്. വില്ലനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയാണെന്നും അദ്ദേഹം അതിന് സമ്മിതിച്ചു എന്നുമാണ് കേള്‍ക്കുന്നത്. എന്നാല്‍ ഔദ്യോഗിക വിവരം ലഭ്യമല്ല. അമര കാവ്യം, ഇന്‍ട്ര് നേട്ര് നാളൈ എന്നീ ചിത്രങ്ങളിലൂടെ ഇതിനോടകം തമിഴ് സിനിമയില്‍ മിയ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഈ ചിത്രത്തില്‍ വിജയ് യുടെ അനുജത്തിയായി മിയ എത്തുന്നു എന്നാണ് കേള്‍ക്കുന്നത്. വിജയ് ചിത്രങ്ങളില്‍ സഹോദരിമാര്‍ക്ക് എന്നും പ്രാധാന്യം നല്‍കാറുണ്ട് എന്നത് വസ്തുതയാണ്. ഇപ്പോള്‍ തെറി എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. തെറി പൂര്‍ത്തിയായ ശേഷം അടുത്തതായി അഭിനയിക്കുന്നത് ഈ ഭരതന്‍ ചിത്രത്തിലാണെന്നാണ് വിവരം. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചും മറ്റും വൈകാതെ അറിയാം.