കോഴിക്കോട്: ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ ഫെബ്രുവരി രണ്ടാംവാരം കേരളത്തില്‍ എത്തുന്നു. കോഴിക്കോട് ആരംഭിക്കുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് താരം കോഴിക്കോട് എത്തുന്നത്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറാണ് റൊണാള്‍ഡീഞ്ഞോ. ഫെബ്രുവരി അഞ്ചിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.
ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം കോഴിക്കോട് തിരിച്ചെത്തുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്. അര്‍ജന്റീന, ഇംഗ്ലണ്ട്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി നിരവധി ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഇതിന് പുറമെ ഇന്ത്യയില്‍ നിന്നുള്ള ക്ലബ്ബുകളും മത്സര രംഗത്തുണ്ടാവും. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോണ്ഡിയാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റുമായി സഹകരിച്ചാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.