തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സിനും ലെഗിന്‍സിനും പാവാടയ്ക്കുമുള്ള നിരോധനത്തിന് ഹൈക്കോടതി സ്‌റ്റേ; നിലവില അവസ്ഥ തുടരും

ചെന്നൈ: ജീന്‍സും ലെഗിന്‍സും പാവാടയും ധരിച്ച് ജനുവരി മുതല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി ചെന്നൈ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജനുവരി ഒന്നുമുതല്‍ ക്ഷേത്രങ്ങളില്‍ ഡ്രസ്സ് കോഡ് ഏര്‍്‌പ്പെടുത്തിയിരുന്നു. അതാണിപ്പോള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ഹിന്ദു ക്ഷേത്ര പരിപാലന ട്രസ്റ്റ് ഇതുസംബന്ധിച്ച ഉത്തരവ് ഇതിനു കീഴില്‍ വരുന്ന എല്ലാ ക്ഷേത്രങ്ങള്‍ക്കും അയച്ചു. ഈ ഉത്തരവ് പ്രകാരം ജനുവരി ഒന്നുമുതല്‍ ജീന്‍സും, ലെഗിന്‍സും, പാവാടയും ധരിച്ച് ക്ഷേത്രങ്ങളില്‍ കയറാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ് . ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് പ്രത്യേകവസ്ത്രധാരണ രീതി പിന്തുടരണമെന്ന നിര്‍ദേശം നേരത്തെയുളളതാണെന്നും, ഇപ്പോളിത് കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചതാണെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വിശദമാക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഏതു വസ്ത്രം വേണമെങ്കിലും ധരിക്കാമായിരുന്നു. കേരളത്തിലുള്‍പ്പെടെ ഡ്ര്‌സ് കോഡ് നിലനിന്നപ്പോഴും തമിഴ്‌നാട്ടില്‍ ലിബറായിരുന്നു കാര്യങ്ങള്‍.

© 2024 Live Kerala News. All Rights Reserved.