വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കിയത് ബാറില്‍; ചോദ്യം ചെയ്തപ്പോള്‍ പിരിച്ചുവിട്ടു; നടപടി ജീവന്‍ ടിവിയില്‍

കൊച്ചി: സ്വന്തം അവകാശങ്ങളെക്കുറിച്ച് ഉത്തമബോധ്യമുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ ഈയടുത്തകാലത്തായി ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരായി മാറി മാധ്യമപ്രവര്‍ത്തകര്‍. ദൃശ്യമാധ്യമങ്ങളിലെ അവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തിയിട്ട് ഒരാഴ്ച ആകുന്നതേ ഉള്ളൂവെന്നുകൂടി മനസ്സിലാക്കണം. അതിനിടയിലണ് ജീവന്‍ ടിവിയില്‍ നിന്ന് മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരെ ‘പറഞ്ഞുവിടുന്നത്’. മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരോട് വീട്ടില്‍ പോയിരിയ്ക്കാനാണത്രെ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. കടുത്ത അവഹേളനത്തിന് പിന്നാലെയാണ് പിരിച്ചുവിടല്‍. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. പലരെയും ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഒടുവില്‍ മൂന്നുപേരും ചേര്‍ന്ന് ചാനല്‍ എംഡി ബേബി മാത്യു സോമതീരത്തെ ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്നാണ് ബാറില്‍ താമസസൗകര്യമൊരുക്കിയത്. ഇതോടെ താമസിയ്ക്കാന്‍ ഇടമില്ലാതായ ആറ് വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചാനലിലെ ചിലര്‍ ചേര്‍ന്ന് താമസ സൗകര്യം ഒരുക്കിയത് പഴയ ബാര്‍ ഹോട്ടലും ഇപ്പോള്‍ ബിയര്‍ പാലറും ആയ ഹോട്ടലില്‍ ആയിരുന്നു. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേയ്ക്ക് പോയ പെണ്‍കുട്ടികളോട് ബിയര്‍ പാര്‍ലറില്‍ എത്തിയ ചിലര്‍ അപമര്യാദയായി പെരുമാറി. സിഗരറ്റുണ്ടോ കയ്യില്‍, ബിയറടിക്കുന്നോ തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ആക്ഷേപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇവര്‍ വിഷയം അധികൃതര്‍ക്ക് മുന്നില്‍ പരാതിയായി ഉന്നയിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. താമസത്തിന് ബദല്‍ സൗകര്യം ഒരുക്കിയില്ലെങ്കില്‍ ജോലി ചെയ്യില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ കര്‍ശന നിലപാടെടുത്തു. ഇതോടെയാണ് ചാനല്‍ തലപ്പത്തുളള പലരും വിവരം തന്നെ അറിയുന്നത്. നിലപാട് കര്‍ശനമാക്കിയ മൂന്ന് വനിത മാധ്യമ പ്രവര്‍ത്തകരോടാണ് പിരിച്ചുവിട്ടത്. ഇവരില്‍ ചിലര്‍ക്ക് ശമ്പള കുടിശ്ശിക കിട്ടാനുമുണ്ട്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.