പ്രായപൂര്‍ത്തിയാകാത്തെ കുട്ടികളെ പീഡിപ്പിക്കുന്നവരെ ഷണ്ഡീകരിക്കണോ? കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചതാണിത്

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തികാത്ത കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ഷണ്ഡീകരിക്കണോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ നേരിട്ടെത്തി നിലപാടറിയിക്കാന്‍ എജിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ബാലപീഡകരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജിയിലാണ് സിപ്രീംകോടതിയുടെ നടപടി. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തടയാന്‍ ബാലപീഡകരുടെ ലൈംഗിക ശേഷി ഇല്ലാതാക്കുന്ന ശിക്ഷാ നടപടിയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ ഓക്ടോബറില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിയമം കാര്യക്ഷമമല്ലാത്തത് കാരണം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനായില്ലെങ്കില്‍ കോടതിയ്ക്ക് കൈയ്യുംകെട്ടിയിരിക്കാനാവില്ലെന്നും ബാലപീഡകരെ ഷണ്ഡീകരിക്കുന്നത് അല്‍ഭുതകരമായ രീതിയില്‍ കുറ്റകൃത്യം തടയാന്‍ പരിഹാരമാകുമെന്നും അന്ന് ജഡ്ജി എന്‍ കൃപാകരന്‍ വിധിന്യായത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വനിതാസംഘടനകളുള്‍പ്പെടെ അനുകൂലനിലപാട് വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.