ഡല്‍ഹി ലക്ഷ്യം വച്ച് സൈന്യം നീങ്ങിയത് സത്യമായിരുന്നെന്ന് മനീഷ് തിവാരി; പട്ടാള അട്ടിമറിശ്രമം പുറത്തുവരുന്നു; നിഷേധിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി ലക്ഷ്യം വച്ച് സൈന്യം പട്ടാള അട്ടിമറിക്ക് നീങ്ങിയിരുന്നതായി് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി. അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റി്‌പ്പോര്‍ട്ട് ചെയ്തത് ശരിയായിരുന്നു. എന്നാല്‍ മനീഷ് തിവാരിക്ക് വേറെ ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്ന് കേന്ദ്ര മന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ. സിങ് പറഞ്ഞു. ജനറല്‍ വി.കെ. സിങ് കരസേന മേധാവിയായിരിക്കേ 2012 ജനുവരിയില്‍ ഹരിയാനയിലെ ഹിസാറില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ഡല്‍ഹിയിലേക്ക് നീങ്ങിയെന്നാണ് ഇന്ത്യന്‍ എകസ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. പ്രായവിവാദത്തെച്ചൊല്ലി കരസേന മേധാവിയായിരുന്ന ജനറല്‍ വി.കെ. സിങ്ങും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിയമ പോരാട്ടം നടക്കുന്നതിനിടയിലായിരുന്നു ഇത്. സൈനിക നീക്കം നടന്നില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അന്ന് പറഞ്ഞത്. എന്നാല്‍ സൈനിക നീക്കം നടന്നുവെന്ന വാര്‍ത്ത ശരിയായിരുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വ്യക്തമാക്കി. സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും റിപ്പോര്‍ട്ട് ശരിയാണെന്ന് മനീഷ് തിവാരി പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം കേന്ദ്രമന്ത്രി വി കെ സിങ്ങും മനീഷ് തിവാരിയുടെ വെളിപ്പെടുത്തലോടെ പ്രതിരോധത്തിലായിരിക്കുന്നു.

© 2024 Live Kerala News. All Rights Reserved.