നമ്മുടെ കോഴിക്കോട് കളക്ടര്‍ ബ്രൊ തിരക്കഥ എഴുതുകയാണ്; ഹാസ്യ ചിത്രമൊരുക്കുന്നത് അനില്‍ രാധാകൃഷ്ണന്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടര്‍ ബ്രൊ എന്‍.പ്രശാന്ത് സിനിമയ്ക്കായി തിരക്കഥ എഴുതുന്നു. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഹാസ്യ ചിത്രത്തിനാണ് പ്രശാന്തിന്റെ തിരക്കഥ. ഭരണ കാര്യത്തില്‍ വെട്ടിത്തുറന്ന് പറയുന്ന കാര്യത്തില്‍ യുവാക്കളുടെ ഹരവും പ്രിയ താരവുമാണ് അദ്ദേഹം. ഒട്ടേറെ പദ്ധതികള്‍ കോഴിക്കോടിനായ സമ്മാനിച്ച് നടപ്പിലാക്കിയെങ്കിലും കളക്ടര്‍ പുതിയ ദൗത്യത്തിലാണ്. മലയാള സിനിമയ് തിരകഥ എഴുതാനുള്ള തിരക്കിലാണ് അദ്ദേഹം. നേരത്തെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രത്തിന്ര്‍റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. വേണ്ടി തിരക്കഥ എഴുതാനൊരുങ്ങുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ അടുത്ത സിനിമയ്ക്കാണ് തിരക്കഥ എഴുതുന്നത്. സിനിമ ചിത്രീകരിക്കുന്നത് കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരിക്കും. താര നിര്‍ണയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 24 നോര്‍ത്ത് കാതം, സ്പതമശ്രീ തസ്‌കരാ, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങല്‍ ഒരുക്കിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. ഇദ്ദേഹത്തിന്റെ നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇരുവരും. അനില്‍ രാധാകൃഷ്ണ മേനോന്റെയും കളക്ടര്‍ ബ്രോയുടെയും സിനിമാ ചര്‍ച്ചയ്ക്കിടയില്‍ വിലപ്പെട്ട നിര്‍ദേശങ്ങളുമായാണ് ഭാര്യ ലക്ഷ്മിയും എത്തിയത്. എന്നാല്‍ തിരക്കഥ എഴുത്തില്‍ ലക്ഷ്മിയും ചേരട്ടെ എന്നായിരുന്നു സംവിധായകന്റെ നിര്‍ദേശം.

hhhhhh

തിരക്കഥ പൂര്‍ത്തിയാവാനോ ചിത്രീകരണത്തിനോ പ്രത്യേക സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. അനില്‍ രാധാകൃഷ്ണ മേനോന്റെ നാലാമത്തെ ചിത്രമാണിത്. കളക്ടറായി കോഴിക്കോട് ചാര്‍ജ്ജ് എടുത്തതിന് ശേഷം ഒട്ടേറെ പദ്ധതികളാണ് പ്രശാന്ത് കോഴിക്കോടുകാര്‍ക്ക് സമ്മാനിച്ചത്. വിശപ്പകറ്റാനുള്ള ഓപ്പറേഷന്‍ സുലൈമാനി, യാത്രാദുരിതം മാറ്റാന്‍ സവാരി ഗിരി ഗിരി, കാരുണ്യത്തിന്റെ സ്പര്‍ശമുള്ള കംപാഷനേറ്റ് കോഴിക്കോട് എന്നിങ്ങനെ നിരവധി പദ്ധതികളാണ് കൊണ്ടുവന്നിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരുണ ചെയ്വാന്‍ എന്ന ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്തത് കളക്ടര്‍ ബ്രോയാണ്. സമൂഹത്തില്‍ സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ താല്‍പര്യമുള്ളവരെയും ബന്ധിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണിത്. ഐവി ശശിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ആക്ഷന്‍ ചിത്രത്തില്‍ പ്രശാന്ത് തിരക്കഥയെഴുതുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.