ചെന്നൈ: അഞ്ജലിമേനോന്റെ സംവിധാനത്തില്‍ മികച്ച കളക്ഷന്‍ നേടിയ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് ട്രയിലര്‍ പുറത്തിറങ്ങി. ആര്യ, ബോബി സിംഹ, ശ്രീദിവ്യ, റാണാ ദഗ്ഗുപതി, പാര്‍വ്വതി, റായ് ലക്ഷ്മി, സാമന്ത, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബാംഗ്ലൂര്‍ നാട്കള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രീകരണസമയം മുതല്‍ ബാംഗ്ലൂര്‍ നാട്കള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ യുവതാരങ്ങളുടെ ട്വന്റി ട്വന്റി എന്നാണ് ബാംഗ്ലൂര്‍ ഡേയ്‌സിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. ഈ മികച്ച താര നിരയും പാട്ടുകളും ചിത്രത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. തമിഴ് ചിത്രവും അഞ്ജലി മേനോന്‍ തന്നെയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. തെലുങ്ക് ഹിറ്റ് മേക്കര്‍ ഭാസ്‌കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് തമിഴ്, തെലുങ്ക് പതിപ്പുകളുടേയും സംഗീതസംവിധായകന്‍. പിവിപി സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വീഡിയോ കാണു…