സാംസ്‌കാരികമേളയില്‍ തിരക്കിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് പണികിട്ടി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

അഹമ്മദാബാദ്: സാംസ്‌കാരിക മേളയിലെ തിരക്കിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ഡിസംബറില്‍ അഹമ്മദാബാദില്‍ നടന്ന കാന്‍കാരിയ കാര്‍ണിവലില്‍ പെങ്കെടുക്കാനെത്തിയ സ്ത്രീകളോട് പൊലീസുകാരന്‍ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരോ പുറത്തുവിടുകയായിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അന്വേഷണത്തിന് ഗുജറാത്ത് പൊലീസ് ഉത്തരവിട്ടു. മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖം ചിത്രങ്ങളില്‍ വ്യക്തമല്ല. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരെയും ചോദ്യം ചെയ്ത് കുറ്റക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍.എസ്. ദേശായ് പറഞ്ഞു. ചിത്രം പകര്‍ത്തിയ വ്യക്തിയെക്കുറിച്ചും അന്വേഷണം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന കാന്‍കാരിയ കാര്‍ണിവലില്‍ നിരവധി സാംസ്‌കാരിക പരിപാടികള്‍ നടക്കാറുണ്ട്. വന്‍തിരക്ക് കണക്കിലെടുത്ത് നിരവധി പൊലീസുകാരെ സുരക്ഷയ്ക്കായി കാര്‍ണിവലില്‍ നിയോഗിക്കാറുണ്ട്. ഇങ്ങനെ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥനാണ് സ്ത്രീകളോട് മോശലമായി പെരുമാറിയത്.

© 2024 Live Kerala News. All Rights Reserved.