കോഴിക്കോട് ജെഡിയു യോഗത്തില്‍ വാക്കേറ്റം; വീരന്‍- കെ പി മോഹന്‍ വാക് പോര് നേതാക്കള്‍ ഏറ്റുപിടിച്ചു

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് യോഗത്തില്‍ എം പി വീരേന്ദ്രകുമാര്‍- മന്ത്രി കെപി മോഹനന്‍ വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്കേറ്റം. മുന്നണിമാറ്റത്തെച്ചൊല്ലിയാണ് ജെഡിയു സംസ്ഥാന കൗണ്‍സിലില്‍ വാക്കേറ്റമുണ്ടായത്. മുന്നണി വിടേണ്ട കാര്യം ഇപ്പോഴില്ലെന്ന് യോഗത്തില്‍ മോഹനന്‍ തുറന്നടിച്ചു. ജെഡിയു എല്‍ഡിഎഫില്‍ ചേരുന്നതിനായുള്ള നീക്കം ശക്തമായ സാഹചര്യത്തിലാണ് കെ പി മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചത്. മന്ത്രി സ്ഥാനം രാജിവെയ്ക്കാനോ യുഡിഎഫ് വിടാനോ തല്‍ക്കാലം ഉദേശിക്കുന്നില്ലെന്ന് മോഹനന്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം വീരേന്ദ്രകുമാറിന്റെ പുസ്തകം സിപിഎം പോളിറ്റ് ബ്യൂറോ അംഗ് പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയും വി എം സുധീരനും വീരനുമായി ചര്‍ച്ച നടത്തിയിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയെന്നാരോപിച്ചാണ് ജെഡിയു മുന്നണി വിടാനൊരുങ്ങുന്നത്.

© 2024 Live Kerala News. All Rights Reserved.