കൊച്ചി: ആകര്‍ഷകമായ പൗരുഷ്വമുള്ള മമ്മൂട്ടിതന്നെയാണ് എന്റെ ഹീറോയെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിപ്പണിക്കര്‍. ദ കിങ്, ദുബായി പോലുള്ള മമ്മൂട്ടി ചിത്രങ്ങള്‍ക്ക് എമണ്ടന്‍ തിരക്കഥയും സംഭാഷണങ്ങളും എഴുതിയ ആളാണ് രണ്‍ജി പണിക്കര്‍. അക്കാലത്തും ഇക്കാലത്തും തന്റെ മനസ്സിലെ നായകന്‍ മമ്മൂട്ടി മാത്രമാണെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു. മമ്മൂട്ടി എന്ന നടന്റെ പൗരുഷം പലപ്പോഴും കഥാപാത്രങ്ങളെ ഉണ്ടാക്കുമ്പോള്‍ തനിക്ക് ഇന്‍സ്പിരേഷന്‍ ആയിട്ടുണ്ടെന്നും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ഒന്നും രീതി അങ്ങനെയല്ല എന്നും മനോരമയുടെ ‘മി ആന്റ് മൈ സെല്‍ഫ്’ എന്ന പരിപാടിയില്‍ രണ്‍ജി പറഞ്ഞു.
ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ സിനിമയുടെ ഭാഗമാകുന്നതിന് മുമ്പേ ഞാന്‍ എന്ത് ചെയ്യുമ്പോഴും മനസ്സില്‍ മമ്മൂട്ടിയാണ് ഉണ്ടാവാറുള്ളതെന്ന് രണ്‍ജി പണിക്കര്‍ പറയുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടിയുണ്ടാക്കിയ കഥയാണ് എന്റെ ഏകലവ്യന്‍. അന്ന് ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അദ്ദേഹമത് ചെയ്യാതെ പോയപ്പോഴാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടി എന്ന നടന്റെ പൗരുഷം പലപ്പോഴും ഒരു കഥാപാത്രത്തെ ഉണ്ടാക്കുമ്പോള്‍ എനിക്കൊരു ഇന്‍സ്പിരേഷനായി വരാറുണ്ട്. ലാലിന്റെ ഒരു രീതി അതല്ല. സുരേഷ് ഗോപിയുടെയും രീതി അങ്ങനെയല്ല. എഴുതി തുടങ്ങുമ്പോള്‍ മനസ്സില്‍ ആദ്യം വരുന്ന മുഖം മമ്മൂട്ടിയുടേത് മാത്രമാണ് രണ്‍ജി പണിക്കര്‍ പറഞ്ഞു.