പൊതുമേഖലാ ബാങ്കുകളുടെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ട; സുപ്രീംകോടതി

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ സ്ഥാനക്കയറ്റത്തിന് സംവരണം വേണ്ടെന്ന് സുപ്രീംകോടതി. പട്ടികവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.സ്ഥാനക്കയറ്റം സംബന്ധിച്ച് പൊതുമേഖലാ ബാങ്കുകള്‍ക്കും കേന്ദ്രസര്‍ക്കാറിനും തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പൊതുമേഖലാ ബാങ്കുകളിലെ ഉന്നത തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍വരെയുള്ള തസ്തികകളില്‍ പട്ടിക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധി പരിശോധിച്ച ശേഷം കഴിഞ്ഞ വര്‍ഷം ക്ലാസ് ഏഴിന് മുകളിലുള്ള തസ്തികകളില്‍ ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്.

ഡെപ്യൂട്ടി മാനേജര്‍ക്ക് മുകളില്‍ പൊതുമേഖലാ ബാങ്കുകളിലുള്ള ജനറല്‍മാനേജര്‍, ചീഫ് ജനറല്‍ മാനേജര്‍, മാനേജിങ് ഡയറക്ടര്‍, ചെയര്‍മാന്‍ തസ്തികകളില്‍ പട്ടികവിഭാഗക്കാരുടെ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംവരണം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തി കൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എകെ സിക്രി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. സ്‌കെയില്‍ ഒന്നു മുതല്‍ സ്‌കെയില്‍ ആറു വരെയുളള ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ സംവരണത്തിനു വ്യവസ്ഥയില്ലെന്നും കോടതി നിരീക്ഷിച്ചു. സ്ഥാനക്കയറ്റത്തിന് സംവരണമല്ല, ചില ഇളവുകളാണ് നയം നിഷ്‌കര്‍ഷിക്കുന്നതെന്ന് അറ്റോണി ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.