കൊച്ചി: ജഗതി ശ്രീകുമാര്‍ പാവാട എന്ന സിനിമയുടെ പരസ്യപ്രചരണത്തിനു വേണ്ടി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നു.ഒരു മോപ്പഡില്‍ മൈക്ക് വച്ചുകെട്ടിയാണ് ജഗതിയുടെ അനൗണ്‍സ്‌മെന്റ്.ഞെട്ടണ്ട, ജി മാര്‍ത്താണ്ഡന്റെ പുതിയ ചിത്രം കാണാന്‍ തീയേറ്ററിലേക്കെത്താനല്ല ജഗതിയുടെ കഥാപാത്രം ആവശ്യപ്പെടുന്നത്. മറിച്ച് മറ്റൊരു പൃഥ്വിരാജ് ചിത്രത്തിലെ കഥാപാത്രമായ ജഗതിയാണ് പാവാട കാണാന്‍ തീയേറ്ററിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നത്. ഭദ്രന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ വെള്ളിത്തിരയിലേതാണ് രംഗം. പക്ഷേ ജഗതി കാണാന്‍ ക്ഷണിക്കുന്ന പാവാട ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വി ചിത്രത്തിന്റെ ഗണത്തില്‍ പെടുത്താവുന്നതല്ലെന്ന് മാത്രം. ഇതേ പേരിലുള്ള ഒരു ബി ഗ്രേഡ് ചിത്രത്തിന്റെ പോസ്റ്ററാണ് ജഗതി സംസാരിക്കുന്നതിന്റെ പിന്നില്‍ ഒരു ചുവരില്‍ ഒട്ടിച്ചിരിക്കുന്നതായി കാണുന്നത്.