പത്ത് വര്‍ഷത്തിനിടെ ഏഴരലക്ഷം മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഹിന്ദുവാക്കി; ഘര്‍വാപ്പസിയുടെ കണക്കു വ്യക്തമാക്കി പ്രവീണ്‍ തൊഗാഡിയ; ഇന്ത്യയില്‍ ഭൂരിപക്ഷത്തെ വളര്‍ത്താന്‍ ഇനിയും ഖര്‍വാപ്പസി യാത്രകള്‍ നടത്തും

സൂറത്ത്: ഘര്‍വാപ്പസിയിലൂടെ മതപരിവര്‍ത്തനം നടത്തിയതിന്റെ കണക്കുമായി വിശ്വ ഹിന്ദു പരിക്ഷത് ദേശീയ അദ്ധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ രംഗത്ത്. സൂറത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.പത്ത് വര്‍ഷത്തിനിടെ 7.5 ലക്ഷത്തോളം ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദു മത്തിലേക്ക് മതം മാറ്റി. അഞ്ച് ലക്ഷത്തോളം ക്രിസ്ത്യാനികളും 2.5 ലക്ഷം മുസ്ലീങ്ങളും ഇപ്രകാരം ഹിന്ദുമതത്തില്‍ ചേര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ വര്‍ഷത്തില്‍ 15,000 എന്ന കണക്കില്‍ അഞ്ച് ലക്ഷത്തോളം ക്രിസ്ത്യാനികളെയും 2.5 ലക്ഷം മുസ്ലീംങ്ങളെയും ഖര്‍വാപ്പസിയിലൂടെ ഹിന്ദു മതത്തില്‍ ചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം ഈ കണക്ക് 15,000 ത്തില്‍ നിന്ന് 40.000 ത്തില്‍ എത്തി. ഇത് ആര്‍. എസ്.എസ് നടത്തിയതിനേക്കാള്‍ കൂടുതലാണെന്നും അദേഹം പറഞ്ഞു. ഇന്ത്യയില്‍ ഭൂരിപക്ഷമാകുന്നതിനും മതത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ഖര്‍വാപ്പസി യാത്രകള്‍ നടത്തേമ്ടതുണ്ട്. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് അദേഹം ആവശ്യപ്പെട്ടു. അയോധ്യയില്‍ ക്ഷേത്രം പണിയുന്ന കാര്യത്തില്‍ പിന്നോക്കം പോകില്ലെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

© 2024 Live Kerala News. All Rights Reserved.