കോഴിക്കോട്: ജെഡിയുവിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്ന് കെ പിസിസി പ്രസിഡന്റ് വി എം സുധീരന്‍. യുഡിഎഫില്‍ ഒരു പാര്‍ട്ടിക്കും യാതൊരു പ്രശ്‌നങ്ങളുമില്ല. ജെഡിയു മുന്നണി വിടുമെന്ന് തോന്നുന്നില്ല. ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനരക്ഷാ യാത്രയുടെ സ്വീകരണ ചടങ്ങുകളില്‍ യുഡിഎഫിലെ ഘടകകക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂരില്‍ കെ.പി മോഹനനും, കല്‍പറ്റയില്‍ ശ്രേയാംസ്‌കുമാറും പങ്കെടുത്തിരുന്നെന്നും സുധീരന്‍ പറഞ്ഞു. എല്‍ഡിഎഫിന് നിലവിലുളള സംവിധാനത്തില്‍ ജനപിന്തുണ കിട്ടുന്നുണ്ടെങ്കില്‍ മറ്റുളളവരെ അന്വേഷിക്കേണ്ട ആവശ്യമില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട് ദുര്‍ബല സംവിധാനമായി എല്‍ഡിഎഫ് മാറിയിരിക്കുന്നെന്നും സുധീരന്‍ കുറ്റപ്പെടുത്തി.യുഡിഎഫിന് കൃത്യമായ നിലപാടുംനയവുമുണ്ട്. അതില്‍ നിന്നും ആര് വ്യതിചലിച്ചോ അവര്‍ക്ക് യുഡിഎഫില്‍ സ്ഥാനം ഉണ്ടായിരിക്കില്ലെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.