ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫ് വീണ്ടും ഇറങ്ങി; ജൂത സംഘടനകള്‍ കടുത്ത എതിര്‍പ്പില്‍

ബെര്‍ലിന്‍: ഹിറ്റ്‌ലറുടെ ജന്മനാടായ ജര്‍മനിയില്‍ മെയിന്‍ കാംഫിന്റെ പുതിയ കോപ്പികള്‍ വീണ്ടും ഇറങ്ങി. മെയിന്‍ കാംഫ് വീണ്ടും പുറത്ത് ഇറക്കുന്നതിനെതിരെ ജൂത സംഘടനകള്‍ കടുത്ത എതിര്‍പ്പിലാണ്.ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്നുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഹിസ്റ്ററിയാണ് ഹിറ്റ്‌ലര്‍ മരിച്ച് 70 വര്‍ഷത്തിനു ശേഷം ആദ്യമായി മെയിന്‍ കാംഫ് ജര്‍മ്മനിയില്‍ പ്രസിദ്ധീകരിക്കുന്നത്.

ഹിറ്റ്‌ലറുടെ ചിന്തകളെയും എഴുത്തിനെയും പുതിയ രീതിയില്‍ വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നത്. നാസിസത്തിന്റെ അടിസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണമായ മെയിന്‍ കാംഫ് പുറത്തിറങ്ങുന്നത് വേണ്ട എന്ന നിലപാട് ജൂതരെടുക്കുമ്പോള്‍ പഠന വിഷയമാക്കേണ്ടതുണ്ടെന്നാണ് ജര്‍മ്മന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.

© 2024 Live Kerala News. All Rights Reserved.