ചെന്നൈ: തെന്നിന്ത്യന്‍ സുന്ദരി തൃഷയുടെ ടാറ്റു പ്രേമം അങ്ങാടിപ്പാട്ടാണ്. ഇപ്പോള്‍ ശരീരമാസകലം തൃഷ ടാറ്റു പതിക്കുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മാറിടത്തിന് പിന്നാലെ തോളിലും ഇപ്പോള്‍ നടി മൂന്നാമത്തെ ടാറ്റു പതിച്ചുകഴിഞ്ഞു. ഇത്തവണ ട്രൈപ്പോഡില്‍ ഉറപ്പിച്ച ക്യാമറയാണ് തൃഷ ടാറ്റൂ ചെയ്തിരിക്കുന്നത്. താന്‍ ജോലി ചെയ്യുന്ന മേഖലയോടുള്ള ആത്മാര്‍ത്ഥത കൂടിയാണ് തൃഷ പുതിയ ടാറ്റുവിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്. നേരത്തെ മാറിടത്തിലും കൈയിലും തൃഷ ടാറ്റൂ വരച്ചിട്ടുണ്ട്. മാറിടത്തില്‍ ഒരു മത്സ്യത്തിന്റെ ചിത്രമാണ് തൃഷ ടാറ്റൂ ചെയ്തത്. ഇടത് മാറിടത്തിന് മുകളില്‍ വരച്ച ടാറ്റൂവില്‍ ഫൈന്‍ഡിംഗ് നീമോ എന്ന കാര്‍ട്ടൂണ്‍ ചിത്രത്തിലെ നീമോ എന്ന മത്സ്യമാണ് ഈ ടാറ്റൂ. ഇടതു കൈപ്പത്തിയില്‍ തന്റെ ജന്മനക്ഷത്രത്തെ സൂചിപ്പിക്കുന്ന തേളിനെയാണ് തൃഷ ടാറ്റൂ ചെയ്തിരിക്കുന്നത്. തൃഷയുടെ ടാറ്റു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.