ആമിര്‍ഖാന്റേയും ഷാരൂഖ് ഖാന്റേയും സുരക്ഷ മുംബൈ പൊലീസ് വെട്ടികുറച്ചു;രണ്ട് സായുധ കോണ്‍സ്റ്റബിള്‍മാരുടെ സേവനം തുടരും

മുംബൈ: ആമിര്‍ഖാന്റേയും ഷാരൂഖ് ഖാന്റേയും പ്രത്രേക സുരക്ഷ വെട്ടികുറച്ചു മുംബൈ പൊലീസ.് അതേസമയം, അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, ലത മങ്കേഷ്‌കര്‍ എന്നിവര്‍ക്കുള്ള പ്രത്യേക സുരക്ഷ തുടരും. രാജ്യത്തുണ്ടായ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരും ഉയര്‍ത്തിയ അസഹിഷ്ണുത പരാമര്‍ശങ്ങള്‍ താരങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്നുവെന്നു കാണിച്ചാണ് ഇവര്‍ക്ക് 24 മണിക്കൂര്‍ പ്രത്യേക സുരക്ഷയൊരുക്കിയത്. ഒരു സായുധ പൊലീസുകാരന്റെ സേവനം എപ്പോഴും നല്‍കുന്നതിനു പുറമെ യാത്രകളില്‍ നാല് സായുധ പൊലീസുകാര്‍ ഉള്‍കൊള്ളുന്ന അകമ്പടി വാഹനവും അടങ്ങുന്നതായിരുന്നു പൊലീസ് സുരക്ഷ. ഇരുവര്‍ക്കും ഇനി മുതല്‍ രണ്ട് സായുധ കോണ്‍സ്റ്റബിള്‍മാരുടെ സേവനം മാത്രമേ ഉണ്ടാകൂ. അകമ്പടി വാഹനം പിന്‍വലിച്ചിട്ടുണ്ട്. വിധു വിനോദ് ചോപ്ര, രാജ് കുമാര്‍ ഹിറാനി, ഫറ ഖാന്‍, കരീം മൊറാനി എന്നിവര്‍ക്കുള്ള പ്രത്യേക സുരക്ഷ പൂര്‍ണ്ണായും പിന്‍വലിച്ചു.

© 2024 Live Kerala News. All Rights Reserved.