കൊല്‍ക്കത്ത: പ്രവാചകനെ അപമാനിച്ചെന്ന് ചൊല്ലി ബംഗാളിലെ മള്‍ഡയില്‍ മുസ്ലിം മതമൗലീകവാദികള്‍ സൃഷ്ടിച്ച കലാപത്തെക്കുറിച്ച് മമത ബാനര്‍ജി സര്‍ക്കാറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ഹിന്ദുമഹാസഭ നേതാവ് കമലേഷ് തിവാരിയുടെ പരാമര്‍ശങ്ങള്‍ മുഹമ്മദ് നബിയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് ജനുവരി മൂന്നാം തീയ്യതി ഞായറാഴ്ച്ച പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയില്‍ അഞ്ജുമാന്‍ അഹ്ലെ സുന്നത്തുല്‍ ജമാത്ത് ഒരു പ്രതിഷേധറാലി സംഘടിപ്പിച്ചിരുന്നു.
ഒരു ലക്ഷത്തോളം പേരാണ് പ്രതിഷേധ റാലിയില്‍ അണിചേര്‍ന്നത്. ഇവിടുത്തെ 30 ശതമാന വോട്ടര്‍മാരും മുസ്ലിങ്ങളാണ്. തിവാരിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രാജ്യത്ത് നടന്ന ഒടുവിലത്തെ പ്രതിഷേധ പ്രകടനമായിരുന്നു അത്. എന്നാല്‍ മറ്റ് റാലികളില്‍ നിന്നും വ്യത്യസ്തമായി ഞായറാഴ്ച്ചയുണ്ടായ പ്രതിഷേധ റാലി അക്രമാസക്തമായിമാറുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.. അതിര്‍ത്തി രക്ഷാ സേനയുടെ വാഹനമടക്കം ഇരുപതിലേറെ വാഹനങ്ങള്‍ കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. കാലിയചക് പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. പ്രദേശത്തെ നിരവധി ഹൈന്ദവ വീടുകള്‍ക്കു ആക്രമികള്‍ തീയിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. തടയാന്‍ ശ്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആക്രമകാരികള്‍ വെടിവെച്ചു.
നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. കലാപത്തിനന് നേതൃത്വം നല്‍കിയ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തുന്നതിന് മുന്‍കരുതലായി ബുധനാഴ്ച്ച ഒരു ബി.ജെ.പി എം.എല്‍.എയെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും സംരക്ഷിക്കുന്നതായി ബിജെപി ആരോപിച്ചു. എന്നാല്‍ മള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി.30 വര്‍ഷത്തെ ഇടതുഭരണത്തിന് വിരാമമിട്ടാണ് ബംഗാളില്‍ 2011 മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്. ആക്രമസാധ്യത കണക്കിലെടുത്ത് മള്‍ഡയില്‍ വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്.