വിയറ്റ്‌നാം കോളനി എന്ന സൂപ്പര്‍ ഹിറ്റ് മലയാള ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച രാധിക വിവാഹിതയാകുന്നു. ദുബൈയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ഉദ്യോഗസ്ഥനായ അഭില്‍ കൃഷ്ണയാണ് വരന്‍.ക്ലാസ്‌മേറ്റ്‌സ് എന്ന ഒറ്റ ചിത്രത്തോടെ പ്രേക്ഷകരുടെ മനം കവരാന്‍ രാധികക്ക് കഴിഞ്ഞു. ഫെബ്രുവരി 12 ന് ആലപ്പുഴ പാതിരപ്പളളി കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് ആയിരിക്കും വിവാഹം. 2013 ല്‍ പുറത്തിറങ്ങിയ ‘അന്നും ഇന്നും എന്നും’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. ചങ്ങാതിപ്പൂച്ച, ട്വന്‍ടി ട്വന്‍ടി, മിന്നാമിന്നിക്കൂട്ടം, ഡാഡികൂള്‍, കോബ്ര എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.