ബാംഗ്ലൂര്‍: രാജ്യത്തുടനീളം ഭീകരാക്രമണം നടത്താനുള്ള തയ്യാറെടുപ്പിനിടെ ഭീകര സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മദ്രസാ അദ്ധ്യാപകന്‍ ബാംഗ്ലൂരില്‍ പിടിയില്‍. മൗലാനാ അന്‍സര്‍ ഷാ എന്നയാളെ ബംഗളൂരുവില്‍ നിന്നും ഡല്‍ഹി പൊലീസ് ആണ് അറസ്റ്റ്‌ചെയ്തത്. ഷായുടെ അല്‍ ഖ്വയ്ദ ബന്ധം പോലീസ് നീരീക്ഷിച്ചുവരികയായിരുന്നു. പ്രമുഖരായ നേതാക്കളെ കൊലപ്പെടുത്താനും പദ്ധതിയിട്ടതായി പൊലീസ്. അറസ്റ്റിലായ ഷായെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇയാളെ ഇന്ന് പാട്യാലാ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഡിസംബറില്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകരായ സഫര്‍ മസൂദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവരെ പ്രത്യേക ഭീകരവിരുദ്ധ സെല്‍ അറസ്റ്റ് ചെയ്തിരുന്നു. അവരെ ചോദ്യംചെയ്തതില്‍ നിന്നാണ് ഷായുടെ വിവരം ലഭിച്ചത്. കൂടുതല്‍ പേര്‍ കുടുങ്ങിയേക്കുമെന്നാണ് സൂചന.