മൂന്ന് കോപ്പ ഡെല്‍റെ മത്സരങ്ങളില്‍ ലൂയി സുവാരസിന് കളിക്കാന്‍ ആകില്ല; കാരണം എതിര്‍താരങ്ങളോട് മോശമായ പെരുമാറ്റം

മൂന്ന് കോപ്പ ഡെല്‍റെ മത്സരങ്ങളില്‍ ബാഴ്‌സ താരം ലൂയി സുവാരസിന് കളിക്കാന്‍ ആകില്ല.എസ്പാന്യോളിനെതിരായ മത്സരത്തില്‍ എതിര്‍താരങ്ങളോട് മോശമായി പെരുമാറിയ
സുവാരസിനെതിരെ അച്ചടക്ക നടപടി. കരിയറില്‍ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഇത് നാലാം തവണയാണ് ഉറുഗ്വയന്‍ താരം സുവാരസ് വിലക്ക് നേരിടുന്നത്.

വിലക്കിനെതിരെ ബാഴ്‌സ അധികൃതര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. മല്‍സരത്തില്‍ ലയണല്‍ മെസ്സി രണ്ട് ഗോള്‍ നേടി നിറഞ്ഞാടിയ പോരാട്ടത്തിനൊടുവില്‍ ബാഴ്‌സലോണ 41ന് ജയിച്ചു. ഒമ്പതാം മിനിറ്റില്‍ ഫിലിപ്പ് കെയ്‌സെഡോയുടെ ഗോളിലൂടെ എതിരാളികള്‍ ബാഴ്‌സയെ ഞെട്ടിച്ചെങ്കിലും നാല് മിനിറ്റിനുശേഷം മെസ്സി സമനില പിടിച്ചു. ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ അര്‍ജന്റീന താരം ടീമിന് ലീഡ് നേടിക്കൊടുത്തു. 49ആം മിനിറ്റില്‍ പിക്വെും 88ആം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറും വലകുലുക്കിയത് മെസ്സിയുടെ സഹായത്താലായിരുന്നു. ഈ മാസം 13നാണ് രണ്ടാംപാദ മത്സരം. പരുക്കന്‍ കളി പുറത്തെടുത്ത എസ്പാന്യോളിന്റെ ഹെര്‍നാന്‍ പെരസും പാപാകൗലി ദിയോഫും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.

© 2024 Live Kerala News. All Rights Reserved.