ഇന്‍ക്രെഡിബിള്‍ ഇന്ത്യ; ബ്രാന്‍ഡ് അംബാസഡര്‍ അമിര്‍ഖാനു പകരം അമിതാഭ് ബച്ചനെന്നു റിപ്പോര്‍ട്ട്

മുംബൈ: കേന്ദ്ര ടൂറിസം വകുപ്പിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിനിംഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് ഹിന്ദി നടന്‍ അമിതാഭ് ബച്ചനെ നിയമിക്കുമെന്ന് സിഎന്‍എന്‍ ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. അമിര്‍ഖാന്‍ ആയിരുന്നു ഈ സ്ഥാനം വഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കാലാവധി അവസാനിച്ചതോടെ അമിര്‍ഖാനെ കേന്ദ്ര സര്‍ക്കാര്‍ ഓഴിവാക്കിയിരുന്നു.

അമിര്‍ഖാനെ കരാര്‍ പുതുക്കാതെ ഒഴിവാക്കിയത് വിവാദമായതോടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കരാര്‍ അമിര്‍ഖാനുമായുള്ള കരാര്‍ അവസാനിച്ചതാണെന്ന വിശദീകരണവുമായി കേന്ദ്ര ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു.

ബാന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്നും തന്നെ കേന്ദ്ര സര്‍ക്കാര്‍ നീക്കയതിനെ സ്വാഗതം ചെയ്യുന്നതായി അമിര്‍ഖാന്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്‍ക്രഡിബിള്‍ ഇന്ത്യ ക്യാമ്പയിനിംഗിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തനിക്ക് കിട്ടിയ അംഗീകാരമാണെന്നും നിസ്വാര്‍ത്ഥമായ സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമിര്‍ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.

© 2024 Live Kerala News. All Rights Reserved.