വരുന്നു ജനുവരിയുടെ കുളിരില്‍ അരഡസനോളം ചിത്രങ്ങള്‍; പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം

കൊച്ചി: ഈമാസം തന്നെ അരഡസന്‍ മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലെത്തും. മികച്ച സംവിധായകരുടെയും അഭിനേതാക്കളുടെ കൈയ്യൊപ്പില്‍ അഭ്രപാളിയെ തഴുകിയെത്തുന്ന ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകവൃന്ദം. നൂറ്റമ്പതിലധികം ചിത്രങ്ങള്‍ കഴിഞ്ഞവര്‍ഷം കൊട്ടകയിലെത്തിയിരുന്നു. മലയാള സിനിമാ മേഖലയെ സംബന്ധിച്ച് പ്രതീക്ഷകള്‍ വാനോളമുയര്‍ന്ന വര്‍ഷം കൂടിയായിരുന്നു 2015. നിരവധി ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും പിറന്ന വര്‍ഷം. ക്രിസ്തുമസ് റിലീസുകളെല്ലാം മികച്ച അഭിപ്രായവും സ്വന്തമാക്കി. ഇനിയിപ്പോള്‍ 2016ലാണ് എല്ലാ പ്രതീക്ഷകളും. ജനുവരിയില്‍ റിലീസിനായി തയ്യാറായിരിക്കുന്നതെല്ലാം സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണെന്നതാണ് പ്രധാന പ്രത്യേകത. പോയ വര്‍ഷം ഒന്നിലധികം ഹിറ്റ് സ്വന്തമാക്കിയ മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍പോളി എന്നിവരും ജനുവരിയില്‍ തിയറ്റര്‍ പോരിന് ഇറങ്ങുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍,ഫഹദ് ഫാസില്‍, മിയ, ഭാവന, നയന്‍താര, ഭാമ എന്നിവരും തിയറ്റര്‍ പോരിന് റെഡിയായി പെട്ടിയിലിരിക്കുന്നു്.

പാവാട

1

പോയ വര്‍ഷം ഹാട്രിക് വിജയം നേടിയ പൃഥ്വിരാജ് വിജയം ആരംഭിക്കാനായി ജനുവരിയിലും തിയറ്ററിലേക്ക് എത്തുന്നു. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട ജനുവരി 15നാണ് റിലീസ് ചെയ്യുന്നത്. മിയയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. ബിപിന്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജുവാണ് നിര്‍മ്മിക്കുന്നത്.

പുതിയ നിയമം

2

ഭാസ്‌കര്‍ ദി റാസ്‌കലിനു ശേഷം മമ്മൂട്ടിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ നിയമവും ജനുവരി 30 ന് തിയറ്ററിലെത്തും. കമ്യൂണിസ്റ്റ് സഹയാത്രികനായ അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഭാര്യ വാസുകിയായി നയന്‍താരയും ചിത്രത്തിലുണ്ടാകും.

മല്‍ഗുഡി ഡെയ്‌സ്

3

അനൂപ് മേനോനും ഭാമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാല്‍ഗുഡി ഡെയ്‌സ് ജനുവരി എട്ടിന് തിയറ്ററിലെത്തും. നവാഗതരായ വിനോദ്, വിവേക്, എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.

ആക്ഷന്‍ ഹീറോ ബിജു

4

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജുവും ജനുവരിയിലാണ് തിയ്യേറ്ററിലെത്തുന്നത്. ജനുവരി 22ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. പോയ വര്‍ഷം മികച്ച വിജയം നേടിയ നിവിന്‍ പോളി പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക.

മണ്‍സൂണ്‍ മാംഗോസ്

6

ജനുവരി 15ന് റിലീസ് ചെയ്യുന്ന മണ്‍സൂണ്‍ മാംഗോസ് ആണ് 2016ല്‍ ഫഹദിന്റെതായി തിയറ്ററിലേക്ക് എത്തുന്ന ചിത്രം. അക്കരക്കാഴ്ചകള്‍ എന്ന ടെലി സീരിയലിലൂടെ ശ്രദ്ദേയനായ അബി വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ഐശ്വര്യ മേനോനാണ് നായിക.
ഹലോ നമസ്‌തേ

5

ഭാവനയും മിയ ജോര്‍ജ്ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹലോ നമസ്‌തേ എന്ന ചിത്രവും ജനുവരിയില്‍ തിയറ്ററിലെത്തും. റേഡിയോ ജോക്കികളുടെ ജീവിതം പ്രമേയമാകുന്ന ഹലോ നമസ്‌തേയില്‍ വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, കെപിഎസി ലളിത, മുകേഷ് എന്നിവരും അഭിനയിക്കുന്നു. ചിത്രം ജനുവരി 29ന് തിയറ്ററിലെത്തും.

© 2024 Live Kerala News. All Rights Reserved.