പ്രധാനമന്ത്രി പാകിസ്ഥാനില്‍ പോയപ്പോള്‍ ഇവിടെ ഭീകരര്‍ നുഴഞ്ഞുകയറി; നരേന്ദ്രമോഡിയെ ആഞ്ഞടിച്ച് എ കെ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി പാകിസ്ഥാനില്‍ പോയപ്പോള്‍ ഇവിടെ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. രാജ്യത്തെ ഞെട്ടിച്ച പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും ആക്രമണം തടയാന്‍ സാധിച്ചില്ല. പത്താന്‍കോട്ടില്‍ മാത്രമല്ല, ഡല്‍ഹിയിലും ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്രം വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും മറുപടി തരണമെന്നും ആന്റണി ആവശ്യപ്പെട്ടു. അരുവിക്കരയില്‍ നേടിയ വിജയത്തിനു പിന്നാലെ യുഡിഎഫിലെ ചിലര്‍ക്ക് തലക്കനം ഉണ്ടായെന്നും അമിതമായി അഹങ്കരിച്ചാല്‍ നാശമുണ്ടാകുമെന്ന കാര്യം അവര്‍ ഓര്‍ത്തിരിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ അഭിപ്രായം ഗൗരവത്തോടെയാണ് കാണേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം.

© 2024 Live Kerala News. All Rights Reserved.