ബിജെപി പ്രവേശനം സംബന്ധിച്ച ചര്‍ച്ചയ്ക്ക് തമിഴ് സൂപ്പര്‍താരം അജിത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് . ഏപ്രില്‍- മെയ് മാസം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യം കൂടിക്കാഴ്ചയില്‍ അറിയിക്കുമെന്നും തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രജനീകാന്ത് കഴിഞ്ഞാല്‍ തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ള താരമാണ് അജിത്. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യം അറിയിക്കാത്ത അജിത് ബിജെപി ക്യാമ്പിലെത്തുമെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇക്കാര്യത്തില്‍ അജിത്ത് കുമാറോ ബിജെപിയോ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. മങ്കാത്ത എന്ന സിനിമയുടെ റിലീസിന് മുന്നോടിയായ അജിത് തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിട്ടിരുന്നു. അജിത് വിജയ് ആരാധകര്‍ തമ്മിലുള്ള അനാരോഗ്യകരമായ ശത്രുത മുന്‍നിര്‍ത്തിയാണ് ആരാധക സംഘടന പിരിച്ചുവിട്ടത്. തുടര്‍ച്ചായി തിയറ്ററുകളില്‍ നിന്ന് ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളും അജിത്തിന്റേതാണ്.