ഗജേന്ദ്ര ചൗഹാന്‍ ചുമതലയേല്‍ക്കുന്നതിനെതിരെ വിദ്യാര്‍ഥി പ്രതിഷേധം; പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം; ചൗഹാനെതിരെ പോസ്റ്ററുകള്‍

പുനെ: ഗജേന്ദ്ര ചൗഹാന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതിനെതിരെ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 30 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ പൊലിസ് നീക്കം ചെയ്തു. ഇതേതുടര്‍ന്ന് ചൗഹാനെതിരെ വീണ്ടും സമരക്കാര്‍ പോസ്റ്ററുകള്‍ പതിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറെ ഘെരാവോ ചെയ്ത കേസില്‍ അറസ്റ്റിലായ 17 വിദ്യാര്‍ഥികളോട് ജാമ്യം റദ്ധാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച ചൗഹാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അച്ചടക്കം പാലിക്കണമെന്നും പൊലീസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നു. മഹാഭാരതം സീരിയലില്‍ യുധിഷ്ടിരനായി വേഷമിട്ട ചൗഹാനെ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ചെയര്‍മാനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നത്. മതിയായ യോഗ്യതയിലാത്ത ചൗഹാനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ദീര്‍ഘകാലം പഠിപ്പുമുടക്കി സമരത്തിലായിരുന്നു. പാട്ടും നൃത്തവും ചെണ്ടക്കൊട്ടിയുമുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം ശ്രേദ്ധേയമായി.

© 2024 Live Kerala News. All Rights Reserved.