ഓഹരി വിപണിയില്‍ ഇടിവ്; ചൈനീസ് വ്യാപാരം നിര്‍ത്തിവെച്ചു

ബീജിംഗ്: ചൈനീസ് ഓഹരി വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഷാങ്ഹായ്, ഷെന്‍സെന്‍ വിപണികളില്‍ വ്യാപാരം നിര്‍ത്തി വെച്ചു. ഈയാഴ്ച്ച തുടര്‍ച്ചയായി രണ്ടാം തവണയാണ് ചൈനീസ് വിപണി ഏഴ് ശതമാനം നഷ്ടം രേഖപ്പെടുത്തുന്നത്.

ചൈനീസ് കറന്‍സിയായ യുവാന് വീണ്ടും വിലയിടിവ് നേരിട്ടേക്കാമെന്ന അനുമാനമാണ് സൂചികകളെ നഷ്ടത്തിലാക്കിയത്. ഷാങ്ഹായ് സൂചിക ഏഴ് ശതമാനവും ഷെന്‍സന്‍ സൂചിക 8.3 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോളതലത്തില്‍ വിപണികളിലുണ്ടായ നഷ്ടവും ചൈനീസ് സൂചികകളില്‍ പ്രതിഫലിച്ചു. ക്രൂഡ് ഓയില്‍ വില 11വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണതാണ് ആഗോളസൂചികകളിലെ നഷ്ടത്തിന് കാരണം.

© 2024 Live Kerala News. All Rights Reserved.