ന്യൂയോര്‍ക്ക്: പുതിയ വെല്ലുവിളിയുമായി ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വന്നിരിക്കുന്നു. ശാരീരികാധ്വാനം വേണ്ടി വരുന്ന വെല്ലുവിളിയുമായാണ് ഫെയ്‌സ്ബുക്ക് എത്തിയിരിക്കുന്നത്്. ആവുന്നത്ര ദൂരത്തില്‍ ഓടുക എന്നതാണ് പുതിയ വെല്ലുവിളി.
ആരോഗ്യമുള്ള 2016 നായി ഓടാനാണ് ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളെ സുക്കര്‍ബര്‍ഗ് വെല്ലുവിളിക്കുന്നത്. ഓട്ടം ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ദിനവും പത്ത് മിനുട്ടെങ്കിലും ഓടാനാണ് സുക്കര്‍ബര്‍ഗ് പറയുന്നത്. ഈ വര്‍ഷം 587 കിലോമീറ്റര്‍ ഓടാനാണ് താന്‍ പദ്ധതിയിടുന്നതെന്ന് സുക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. 47 മില്യണ്‍ ഉപയോക്താക്കളെയും ഓടാന്‍ സുക്കര്‍ബര്‍ഗ് വെല്ലുവിളിച്ചു.ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ രാവിലെ പ്രഭാത സവാരിക്കിടെ ഓടുന്ന ഫോട്ടോയും സുക്കര്‍ബര്‍ഗ് ഷെയര്‍ ചെയ്തിട്ടുണ്ട്. ‘എ ഇയര്‍ ഓഫ് റണ്ണിംഗ് ‘ എന്നാണ് വെല്ലുവിളിക്ക് അദ്ദേഹം പേരിട്ടിരിക്കുന്നത്.