ലിംഗ സമത്വത്തിന് മുന്‍തൂക്കം; ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായ സിക്‌സ് പാക്ക് ബാന്‍ഡ് വീഡിയോ ഗാനം ഹിറ്റാകുന്നു

ലിംഗ സമത്വത ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡായ സിക്‌സ് പാക്ക് ബാന്‍ഡ് ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. വൈ ഫിലിംസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഹം ഹെന്‍ ഹാപ്പി( ഞങ്ങള്‍ സന്തോഷമുള്ളവരാണ്) എന്ന പേരിലാണ് ഗാനം തുടങ്ങുന്നത്. ഫാരല്‍ വില്യംസിന്റെ അവാര്‍ഡ് നേടിയ ഗാനം ഹാപ്പിയുടെ ഹിന്ദി പതിപ്പാണ് ഗാനം. അനുഷ്‌ക ശര്‍മ്മയാണ് ഗാനത്തിന്റെ ആദ്യ ഭാഗത്ത് ആഖ്യാനം നല്‍കിയിരിക്കുന്നത്. യൂട്യൂബില്‍ ഇതുവരെ 5000 ത്തോളം പേര്‍ വീഡിയോ കണ്ടു.പ്രശസ്ത ഗായകന്‍ സോനു നിഗമിനോടൊപ്പമാണ് ബാന്‍ഡ് അടുത്ത ഗാനം നിര്‍മ്മിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.