മുംബൈ: രണ്‍ബീര്‍ കപൂറും ദീപിക പതുക്കോണും കേന്ദ്രകഥാപാത്രങ്ങളായ തമാശ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുകുത്തി വീണതോടെ 15 കോടി രൂപ തിരിച്ചു നല്‍കാന്‍ നായിക-നായകന്‍മാര്‍ തീരുമാനിച്ചു. വന്‍ തുക ചെലവഴിച്ചു നിര്‍മിച്ച ചിത്രത്തിന് 50 കോടി രൂപയ്ക്കടുത്ത് കളക്ഷന്‍ മാത്രമേ ലഭിച്ചിരുന്നുള്ളു. മുന്‍ കാമുകീ കാമുകന്‍മാരായ ദീപികയും രണ്‍ബീറും ഒരിക്കല്‍ക്കൂടി ഒത്തുചേരുമ്പോള്‍ മികച്ച കളക്ഷന്‍ ലഭിക്കുമെന്നായിരുന്നു പ്രൊഡ്യൂസര്‍മാരായ യുടിവിയുടെയും സാജിദ് സദിയാവാലയുടെയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷ തകര്‍ത്ത് സിനിമ പ്രേക്ഷകര്‍ കൈവിട്ടു. അടുത്തകാലത്ത് പുറത്തിറങ്ങിയ ദീപികയുടെ മിക്ക സിനിമകളും നൂറും ഇരുനൂറും കോടിരൂപ കളക്ഷന്‍ വാരിയപ്പോഴാണ് തമാശ പിന്നോട്ടുപോയത്. ഇതേ തുടര്‍ന്നണ് പ്രതിഫലത്തില്‍ നിന്നും 15 കോടി രൂപ മടക്കിനല്‍കാന്‍ ഇരുവരും തീരുമാനിച്ചത്. രണ്‍ബീര്‍ 10 കോടിയും ദീപിക 5 കോടി രൂപയുമാണ് തിരികെ നല്‍കുക. ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് പ്രേക്ഷകരെ തീയേറ്ററുകളിലെത്തിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ, രണ്‍ബീര്‍ കപൂറിന്റെ ബോംബെ വെല്‍വറ്റ് പരാജയമായപ്പോള്‍ സംവിധായകന്‍ അനുരാഗ് കശ്യപ് പ്രതിഫലം മടക്കി നല്‍കിയിരുന്നു. ബോളിവുഡില്‍ ഇതൊരു കീഴ് വഴക്കമായിക്കൊണ്ടിരിക്കുകയാണ്. മാതൃകയാവേണ്ട തീരുമാനം.