കൊച്ചി: ചലചിത്ര നടന്‍ ജയസൂര്യ കായല്‍ കയ്യേറിയ സംഭവത്തില്‍ നടപടി കൈക്കൊള്ളാത്ത കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി അജിത് കുമാര്‍ മീണക്കാണ് കോടതിയ ലക്ഷ്യ നോട്ടീസ് ലഭിച്ചത്. നടപടി എടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അത് ബോധിപ്പിക്കുവാന്‍ ആവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതി നോട്ടീസ് അയച്ചത്. എറണാകുളം കൊച്ചു കടവന്ത്രയില്‍ നടന്‍ ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി ബോട്ട്‌ജെട്ടിയും, ചുറ്റുമതിലും നിര്‍മിച്ചതിനെതിരെ പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌കബാബു നല്‍കിയ പരാതിയിലാണ് നടപടി. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാണിച്ച് ഗിരീഷ്ബാബു ഡിസംബര്‍ 19ന് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിച്ച രേഖകളുമായി ഇന്നലെ കോടതിയില്‍ ഹാജരാകുവാന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ സെക്രട്ടറിയോ, പ്രതിനിധികളോ കോടതിയില്‍ എത്തിയില്ല. ഈ മാസം 12ന് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഏറെ വിവാദമായ സംഭവമായിരുന്നു.