കൊലപാതകം, ബലാത്സംഗം; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ വധശിക്ഷ കോടതി ശരിവെച്ചു

ധാക്ക: കൊലപാതകം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 72 കാരനായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉ റഹ്മാന്‍ നിസാമിക്ക് വധശിക്ഷ.പ്രത്യേക ട്രൈബ്യൂണല്‍ വിധിക്കെതിരെ അദ്ദേഹം നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. സുപ്രീംകോടതി വിധി പുനപ്പരിശോധിക്കുകയോ ദയാഹര്‍ജി പ്രസിഡന്റ് അംഗീകരിക്കുകയോ ചെയ്തില്ലെങ്കില്‍ മാസങ്ങള്‍ക്കകം ശിക്ഷ നടപ്പാക്കും.

1971ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനാ നേതാവായിരുന്ന അദ്ദേഹത്തിന് ബുദ്ധിജീവികള്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ കൊലപ്പെടുത്തുന്നതിലും കൂട്ടക്കുരുതികളിലും ബലാത്സംഗങ്ങളിലും പങ്കുണ്ടെന്നാണ് കേസ്. പാകിസ്താന്‍ സൈന്യവുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്ന അല്‍ ബദ്ര് എന്ന സായുധ സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ജനാധിപത്യ മതേതരത്വം ഉദ്‌ഘോഷിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ യഥാര്‍ത്ഥ മുഖമാണ് ബംഗ്ലാദേശില്‍ നിന്ന് പുറത്ത് വരുന്നത്.

© 2024 Live Kerala News. All Rights Reserved.