ശ്രീനഗര്‍: ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) സ്ഥാപക നേതാവുമായിരുന്ന മുഫ്തി മുഹമ്മദ് സയിദ് ഓര്‍മ്മയായി. വിടവാങ്ങിയത് ആദ്യ മുസ്ലിം കേന്ദ്രമന്ത്രി. എണ്‍പത് വയസായിരുന്നു. നേരത്തെ ഡിസംബര്‍ 24നാണ് നെഞ്ചുവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്നാണ് മരണം. 2002 മുതല്‍ 2005 വരെ കോണ്‍ഗ്രസ് പിന്തുണയില്‍ കശ്മീരിന്റെ മുഖ്യമന്ത്രിയായി. പിന്നീട് ഏറെനാളുകള്‍ക്ക് ശേഷം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ബിജെപി പിന്തുണയോടെ രണ്ടാംവട്ടവും മുഖ്യമന്ത്രിയായി. മുഫ്തിയുടെ മരണത്തോടെ മകള്‍ മെഹബൂബ മുഫ്തിയാണ് മുഖ്യമന്ത്രിയാകാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യതയുള്ളത്.
1987വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച മുഫ്തി മുഹമ്മദ് തുടര്‍ന്ന് 1989ലെ വി.പി. സിങ് മന്ത്രിസഭയില്‍ ജനമോര്‍ച്ചയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ മുസ്ലീം കേന്ദ്ര ആഭ്യന്തര മന്ത്രിയായി. ഇക്കാലത്താണ് അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഫ്തിയെ ഭീകരര്‍ തട്ടിക്കൊണ്ട് പോകുന്നതും. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങി എത്തിയെങ്കിലും 1999ല്‍ മകള്‍ മെഹബൂബയുമായി ചേര്‍ന്ന് ജമ്മു കശ്മീര്‍ പിഡിപി രൂപീകരിച്ചു. കശ്മീര്‍ വിഘടനവാദികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രികൂടിയായിരുന്നു മുഫ്തി.