ലക്‌നൗവില്‍ 1000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

ആഗ്ര; ലക്‌നൗവില്‍ ലുലു ഗ്രൂപ്പ് 1000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഇവിടെ ഒരു കണ്‍വന്‍ഷന്‍ ഹാളും പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിങ് മാളും നിര്‍മിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിച്ച ആദ്യത്തെ പ്രവാസി ദിവസ് സമ്മേളനത്തിലാണ് എം.എ. യൂസഫലി ഇതു പറഞ്ഞത്. ലക്‌നൗവില്‍ വരുന്ന കണ്‍വന്‍ഷന്‍ സെന്ററിലും മാളിലും ഹോട്ടലിലുമായി മൂവായിരത്തോളം പേര്‍ക്കു ജോലി ലഭിക്കും. യൂസഫലിക്ക് എത്രയും പെട്ടെന്നു നിര്‍മാണം തുടങ്ങാന്‍ കഴിയുന്നവിധം ഭൂമി നല്‍കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ യുപി സര്‍ക്കാര്‍ നല്‍കുമെന്നു മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.