വീരമൃത്യു വരിച്ച ലഫ്. കേണല്‍ നിരഞ്ജന്റെ ഭാര്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും; 50 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു

തിരുവനന്തപുരം: പത്താന്‍കോട്ടില്‍ ഭീകരര്‍ക്ക് എതിരെയുണ്ടായ സൈനിക നടപടിയ്ക്കിടെ വീരമൃത്യു മരിച്ച ലഫ്. കേണല്‍ നിരഞ്ജന്റെ ഭാര്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. കൂടാതെ അമ്പത് ലക്ഷം രൂപ ധനസഹായമായും മകളുടെ പൂര്‍ണ വിദ്യാഭ്യാസ ചെലവ്, വിദ്യാഭ്യാസത്തിനുശേഷം മകള്‍ക്ക് ജോലി വേണമെങ്കില്‍ സര്‍ക്കാര്‍ ജോലിയും നല്‍കും. നിരഞ്ജന്റെ വീട്ടിലേക്കുളള വഴി പുനര്‍ നിര്‍മിച്ച് അദ്ദേഹത്തിന്റെ പേര് നല്‍കുവാനും തീരുമാനമായിട്ടുണ്ട്. കൂടാതെ എളുമ്പുലാശേരി ഗവ.ഐടിഐ, പാലക്കാട് മെഡിക്കല്‍ കോളെജ് സ്‌റ്റേഡിയം എന്നിവയ്ക്കും നിരഞ്ജന്റെ പേര് നല്‍കും. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

© 2024 Live Kerala News. All Rights Reserved.