പൊമ്പിളൈ ഒരുമൈ ട്രേഡ് യൂണിയനാകും; തമിഴ്‌നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കില്ല

മൂന്നാര്‍: പൊമ്പിളൈ ഒരുമൈ തോട്ടം തോഴിലാളി മേഖലയില്‍ ട്രേഡ് യൂണിയനായി പ്രവര്‍ത്തിക്കും. തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം സ്ഥാപിക്കില്ലെന്നും പൊമ്പിളൈ ഒരുമൈ നേതാക്കള്‍ വ്യക്തമാക്കി. ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തില്‍ പങ്കെടുത്ത തോട്ടം തൊഴിലാളികള്‍ക്ക് നേരെ പരോക്ഷമായ ശിക്ഷാ നടപടികള്‍ കമ്പനി സ്വീകരിക്കുന്നതായും നേതാക്കള്‍ ആരോപിച്ചു. മൂന്നാറില്‍ സമരത്തിന് ശേഷം എഐഎഡിഎംകെയുടെ നേതാക്കള്‍ എത്തി പാര്‍ട്ടിയില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്തുവെങ്കിലും പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അതിന് ഒരുക്കമല്ല. മൂന്നാറിന്റെ പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് സംഘടനയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനാണ് നേതാക്കളുടെ നീക്കം. വിഭാഗീയത ഇല്ലാതെ എല്ലാവരും ഒത്തൊരുമിച്ച് മുന്നോട്ടുപോകാനാണ് നീക്കം.

© 2024 Live Kerala News. All Rights Reserved.