ഏറ്റവും വലിയ ഇന്ദ്രനീലകല്ല് ശ്രീലങ്കയ്ക്ക് സ്വന്തം ; 1404.5 കാരറ്റ് ഭാരമുള്ള കല്ലിന് 10 കോടി ഡോളര്‍ വില

കൊളംബോ: ഏറ്റവും വലിയ ഇന്ദ്രനീല നക്ഷത്രക്കല്ല് തെക്കന്‍ ശ്രീലങ്കയിലെ രത്‌നപുരയിലെ ഖനിയില്‍ നിന്നാണ് അപൂര്‍വ ഇന്ദ്രനീലക്കല്ല് ലഭിച്ചത്. 1404.5 കാരറ്റ് ഭാരമുള്ള കല്ലിന് 10 കോടി ഡോളര്‍ ( 660 കോടി രൂപ ) വില കണക്കാക്കുന്നു. ലേലത്തിനു വച്ചാല്‍ ഇതിന്റെ ഇരട്ടിയോളം വില കിട്ടിയേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. നക്ഷത്രരൂപത്തില്‍ പ്രകാശം പ്രതിബിംബിക്കുന്ന ഇന്ദ്രനീലക്കല്ലാണ് നക്ഷത്രക്കല്ലായി(ബ്ലൂ സ്റ്റാര്‍ സഫയര്‍) അറിയപ്പെടുന്നത്.

‘ഈ കല്ലു കണ്ട നിമിഷം തന്നെ അതു വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഇതാവാം ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലെന്ന് എനിക്കു തോന്നി. ആ തോന്നല്‍ ശരിയായിരുന്നുവെന്നു പിന്നീടു തെളിഞ്ഞു’ എന്ന് ഇപ്പോള്‍ ഈ ഇന്ദ്രനീലക്കല്ലിന്റെ ഉടമയായ അജ്ഞാതന്‍ ബിബിസിയോടു പറഞ്ഞു. ‘ആദമിന്റെ നക്ഷത്രം’ എന്നാണ് ഇയാള്‍ ഇതിനു പേരിട്ടിരിക്കുന്നത്. എറെ കൗതുകമായ ഇന്ദ്രനീലകല്ല് ജനശ്രദ്ധനേടി.

© 2024 Live Kerala News. All Rights Reserved.