അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭര്‍ത്താവിന്റെ മാതാപിതാക്കളെ കാമുകന്റെ സഹായത്തോടെ യുവതി കൊലപ്പെടുത്തി; ആക്രമണത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍; സംഭവം ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍: അവിഹിതബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ മാതാപിതാക്കളെ യുവതിയും കാമുകനുംചേര്‍ന്ന് കൊലപ്പെടുത്തി. 28കാരിയായ ദുര്‍ഗയാണ് പ്രതി. എ ടി നഗരമായ ബാംഗ്ലൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കാഡുഗൊഡി സ്വദേശിയായ കണ്ണന്‍ (70), ഭാര്യ മനോരമ (65) എന്നിവരാണ് കൊല്ലപ്പെട്ടത് കണ്ണന്റെയും മനോരമയുടെയും മകന്‍ മണികണ്ഠന്റെ ഭാര്യയാണ് ദുര്‍ഗ. ദുര്‍ഗയ്ക്ക് ഓഞ്ചി എന്ന ചെറുപ്പക്കാരനുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഏറെ നാളുകളായി ദുര്‍ഗ ഓഞ്ചിയുമായി ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഒരു ദിവസം ഓഞ്ചി രാത്രിയില്‍ മണികണ്ഠന്റെ വീട്ടിലെത്തി. ഇത് ചോദ്യം ചെയ്ത കണ്ണനെയും ഭാര്യ മനോരമയെയും ദുര്‍ഗയും ഓഞ്ചിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കണ്ണനെയും മനോരമയെയും കൊലപ്പെടുത്തിയ ദുര്‍ഗയെയും ഓഞ്ചിയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ വീട്ടിലെത്തിയ മണികണ്ഠനെയും ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്‍ ബാംഗ്ലൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

© 2024 Live Kerala News. All Rights Reserved.