സായ് പല്ലവി പൃഥ്വിരാജിനെ പ്രണയിക്കുമോ? ആര്‍ എസ് വിമല്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിക്കും

കൊച്ചി: പ്രേമം എന്ന ചിത്രത്തിലൂടെ മലയാളലികളുടെ മനംകവര്‍ന്ന സായ്പല്ലവി എന്ന മലരും പൃഥ്വിരാജും ഒന്നിക്കുന്ന. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ആര്‍ എസ് വിമലിന്റെ അടുത്ത ചിത്രത്തിലാണിവര്‍ ഒന്നിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് വേണ്ടിയാണ് സായി പല്ലവിയും പൃഥ്വിയും ഒന്നിയ്ക്കുന്നത്. ആദ്യ ചിത്രത്തിലൂടെ സെന്‍സേഷണലായ നായികയാണ് സായി പല്ലവി. പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു സായി പല്ലവിയുടെ അരങ്ങേറ്റം. ഇപ്പോള്‍ കലി എന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

prithviraj-sukumaran5

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ തന്നെ മലയാളികള്‍ പ്രതീക്ഷിക്കുന്ന സംവിധായകന്‍ -നായകന്‍ കൂട്ടുകെട്ടാണ് ആര്‍ എസ് വിമലും പൃഥ്വിരാജും. ഇരുവരും ഒന്നിയ്ക്കുന്ന അടുത്ത ചിത്രത്തിലാണ് സായി നായികയാകുന്നത് എന്നതും ആരാധരകര്‍ക്ക് പ്രതീക്ഷിക്കാന്‍ വക നല്‍കുന്നു. 015 ലെ ലക്കി ഹീറോയാണ് പൃഥ്വി. എന്ന് നിന്റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ മൂന്ന് ചിത്രങ്ങള്‍ പോയ വര്‍ഷം വിജയം നേടി. ഇനി പാവാടയാണ് പൃഥ്വിയുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ കടലാസുപണികള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.