പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യവരിച്ച നിരഞ്ജനെ അപമാനിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍; മാധ്യമം ജീവനക്കാരന്‍ എന്ന പേരിലാണ് എഫ്ബിയില്‍ ഇയാള്‍ പോസ്റ്റിട്ടത്

കോഴിക്കോട്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനെ അപമാനിച്ചുകൊണ്ട് എഫ്ബിയില്‍ പോസ്റ്റിട്ട മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ (24)ആണ് പിടിയിലായത്. കോഡൂര്‍ റേഷന്‍ കടയിലെ ജീവനക്കാരനാണ്. പുലര്‍ച്ചെ 2.30 ഓടെ ചേവായൂര്‍ പൊാലീസ് വീട്ടില്‍ നിന്നണ യുവാവിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മാധ്യമം മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ നിരഞ്ജന്റെ ജീവത്യാഗത്തെ ആക്ഷേപിച്ച് പോസ്റ്റിട്ടത്. അന്‍വര്‍ സാദിഖ് എന്ന പേരിലാണ് ഫേസ്ബുക് അക്കൗണ്ട്. ‘മാധ്യമം’ പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നും ഫേസ്ബുക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നു. പിടിയിലായ യുവാവിന് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.