വെള്ളാപ്പള്ളിക്ക് വേണ്ടി ജാമ്യഹര്‍ജി നല്‍കിയ രാജന്‍ബാബുവിനെതിരെ യുഡിഎഫ് കണ്‍വീനര്‍; രാജന്‍ ബാബു പുറത്തായേക്കും

കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി നടേശനുവേണ്ടി ജാമ്യഹര്‍ജി നല്‍കിയ രാജന്‍ബാബുവിനെ പുറത്താക്കിയേക്കുമെന്ന് സൂചന. രാജന്‍ ബാബുവിനെതിരെ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ രംഗത്തുവന്നിട്ടുണ്ട്. രാജന്‍ ബാബുവിന്റെ നടപടി തെറ്റാണെന്നും, ഇക്കാര്യത്തില്‍ മറ്റു ഘടകകക്ഷികളുമായും, നേതാക്കളുമായും ആലോചിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും തങ്കച്ചന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രാജന്‍ ബാബുവിനെതിരെ രംഗത്ത് വന്നിരുന്നു. ജെഎസ്എസ് -യുഡിഎഫ് സംവിധാനങ്ങളുടെ ഭാഗമാണെങ്കില്‍ യുഡിഎഫ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും വെള്ളാപ്പള്ളിയുടെ അഭിഭാഷകനായി യുഡിഎഫില്‍ രാജന്‍ബാബു തുടരുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ പി പി തങ്കച്ചന്റെ പ്രതികരണം.

© 2025 Live Kerala News. All Rights Reserved.