കൊച്ചി: പ്രമുഖ സംവിധായകന്‍ ജോഷിയുടെ ചിത്രമായ സലാം കശ്മീര്‍ പത്താന്‍കോട്ട ഭീകരാക്രമണം മോഡല്‍ പ്രമേയമായിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് കാരണമായ സമാന സംഭവം ജയറാം നായകനായ സലാം കാശ്മീരില്‍ പ്രവചന സ്വഭാവത്തില്‍ ജോഷി ചിത്രീകരിച്ചിരുന്നു. പാകിസ്ഥാന്‍ ഐഎസ്‌ഐയ്ക്ക് മലയാളി വ്യോമസേന ഉദ്യോഗസ്ഥനായ രഞ്ജിത്ത് ഫെയ്‌സ്ബുക്കിലൂടെ വിവരം കൈമാറിയതിന് സമാനമായ സംഭവങ്ങളാണ് സലാം കാശ്മീരില്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയില്‍ വില്ലന്‍ കഥാപാത്രമായ ക്യാപ്റ്റന്‍ സതീഷാണ് ഫെയ്‌സ്ബുക്കിലൂടെ സൈനിക രഹസ്യങ്ങള്‍ ശത്രുരാജ്യത്തിന് നല്‍കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. നടന്‍ കൃഷ്ണകുമാറാണ്് ഈ വേഷം അവതരിപ്പിച്ചത്. ക്യാപ്റ്റന്‍ സതീഷില്‍ നിന്ന് സ്വകാര്യ ചാറ്റ് വഴി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകരര്‍ കശ്മീരിലെ ഗ്രാമം ആക്രമിക്കുന്നതും ജയറാം അവതരിപ്പിക്കുന്ന ശ്രീകുമാര്‍ എന്ന കഥാപാത്രം തീവ്രവാദികളുടെ നീക്കം ം തകര്‍ക്കുന്നതുമാണ് ചിത്രത്തിലെ പ്രമേയം. ആ ചിത്രത്തിന്റെ ട്രെയിലര്‍ താഴെ കൊടുക്കുന്നു