രാജ്യത്തിന് ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാനെയെങ്കിലും വെറുതെ വിട്ടുകൂടെ; നിരഞ്ജനെ അപമാനിച്ച് വ്യാജ പ്രൊഫൈലില്‍നിന്നുള്ള പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

കൊച്ചി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലെ ഗ്രനേഡ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളിയായ ലഫ്. കേണല്‍ നിരഞ്ജനെ അപമാനിച്ചുകൊണ്ടുള്ള എഫ്ബി പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. ഇന്‍വര്‍ സാദിക് മാധ്യമം എന്ന പ്രൊഫൈല്‍ ഐഡിയില്‍ നിന്നാണ് നിരഞ്ജനെ മോശമാക്കികൊണ്ടുള്ള പോസ്റ്റ് വന്നത്. എന്നാല്‍ ഈ ഐഡി വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. നിരഞ്ജന്റെ മരണത്തെക്കുറിച്ച് ‘അങ്ങനെ ഒരു ശല്യം കുറഞ്ഞുകിട്ടി’ എന്നാണുള്ളത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകപ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. നിരഞ്ജന്‍ കുടുംബത്തോടൊപ്പം ബാംഗ്ലൂരിലാണ് താമസം. ഇവിെ മൃതദേഹം പാതുദര്‍ശനത്തിനു വച്ചു. എയര്‍ഫോഴ്‌സിന്റെ ഹെലികോപ്ടറില്‍ നാട്ടിലേയ്ക്ക് കൊണ്ടുവരും. പാലക്കാട് എളമ്പിലാശ്ശേരി തറവാട്ടു വളപ്പിലാണ് സംസ്‌കരിക്കുക. സൈന്യത്തിന്റെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന നിരഞ്ജന്‍ ഡെപ്യൂട്ടേഷനിലാണ് എന്‍എസ്ജിയുടെ ബോംബ് സ്‌ക്വാഡില്‍ അംഗമായത്. എളമ്പിലാശേരി കളരിക്കല്‍ ശിവരാജന്റെ മകനാണ്. പുലാമന്തോള്‍ സ്വദേശിനി ഡോ.രാധികയാണ് ഭാര്യ. മകള്‍: വിസ്മയ. ഏറ്റവും മിടുക്കനായ സൈനികന്‍ എന്നാണ് സഹപ്രവര്‍ത്തകര്‍ക്ക് നിരഞ്ജനെക്കുറിച്ച് പറയാനുള്ളത്.

nir

© 2025 Live Kerala News. All Rights Reserved.