രാഷ്ട്രീയ പ്രതിയോഗികളെ അക്കമിട്ടു വകവരുത്തിയിട്ടുണ്ട്; സഖാവ് ബിനുവിന്റെ രക്തത്തിന് പകരം ചോദിക്കും; എം എം മണി മോഡല്‍ പ്രസംഗവുമായി ഡിവൈഎഫ്‌ഐ നേതാവ്

കുറ്റ്യാടി: രാഷ്ട്രീയ പ്രതിയോഗികളെ അക്കമിട്ട് വകവരുത്തിയിട്ടുണ്ടെന്നും നാദാപുരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന ബിനുവിന്റെ രക്തത്തിന് പകരം ചോദിക്കുമെന്നുമുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എം എം റഷീദിന്റെ പ്രസംഗം വിവാദമായി. കല്ലാച്ചി ഈന്തുള്ളതില്‍ ബിനു വധക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ തീര്‍ക്കുമെന്നാണ് റഷീദിന്റെ ഭീഷണി. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. ‘ബിനു വധക്കേസിലെ നാലാം പ്രതിയാണ് നിസാര്‍. നാലാം പ്രതിക്കാണ് ഈ സമ്മാനം. ഒന്ന് രണ്ട് മൂന്ന് ഒക്കെ ബാക്കി കിടക്കുകയാണ്. മനസിലാക്കിക്കോ. നാലാം പ്രതിക്ക് തീരുമാനിച്ചത് നാലാം പ്രതിക്ക് കിട്ടി എന്ന് കണക്കാക്കിയാല്‍ മതി. ബാക്കി പ്രതികള്‍ പുറത്തുനില്‍ക്കുകയാണ്. നാദാപുരം തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പ്രതികളെയും കണക്കുപറഞ്ഞ് തീര്‍ക്കുമെന്നും കോഴിക്കോട് കുറ്റ്യാടിയില്‍ സിപിഎം നേതാവ് എം.വി ജയരാജന്‍ പങ്കെടുത്തു പാര്‍ട്ടി പൊതുയോഗത്തിലാണ് റഷീദിന്റെ പ്രകോപപരമായ പ്രസംഗം. ‘തൂണേരിയിലെ ഷിബിനെ കൊലപ്പെടുത്തിയ തെയ്യമ്പാടി ഇസ്മയിലിനും ഗ്രൂപ്പിനും ഒരു പ്രൊട്ടക്ഷന്‍ സംഘം ഉണ്ട്. പരിശീലനം കിട്ടിയ ആളുകള്‍. എത്രകാലം നിങ്ങള്‍ ഈ പ്രൊട്ടക്ഷനും കൊണ്ട് നടക്കും. ഞങ്ങള്‍ക്ക് ഇതേ പറയാനുള്ളൂ. ഇതിനൊക്കെ കണക്കുതീര്‍ത്ത് മറുപടി പറഞ്ഞുകൊണ്ടല്ലാതെ ഈ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ല. അത് തീര്‍ക്കേണ്ട സമയത്ത് തീര്‍ത്തിരിക്കും. ഈ സംഭവത്തിന്റെ ഭാഗമായി കുറ്റ്യാടിയിലോ കല്ലാച്ചിയിലോ ഞങ്ങളുടെ ഈ കൊടിപിടിക്കുന്ന ഏതെങ്കിലും ഒരു സഖാവിന്റെ രോമത്തിന് പോറലേറ്റാല്‍ അന്ന് അവസാനിപ്പിക്കും എസ്.ഡി.പി.ഐ എന്ന പ്രസ്ഥാനത്തെ. രാഷ്ട്രീയ എതിരാളികളെ വകവരുത്തിയത് സംബന്ധിച്ച് പ്രസംഗിച്ച സിപിഎം നേതാവ് മണി അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ എം എ റഷീദും പുലിവാല്‍ പിടിച്ചിരിക്കുന്നത്.

മനോരമ ന്യൂസ് പുറത്തുവിട്ട വീഡിയോ കാണുക…

 

 

© 2024 Live Kerala News. All Rights Reserved.