ആലുവയിലെ വിവാദപ്രസംഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അറസ്റ്റില്‍; നൗഷാദിന്റെ കുടുംബത്തിന് നഷ്പരിഹാരം നല്‍കിയതിനെ വര്‍ഗീയമായി പരാമര്‍ശിച്ചതിന് കേസെടുത്തിരുന്നു

കൊച്ചി: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയതിനെ ആലുവയില്‍ വച്ച് വര്‍ഗീയമായി പരാമര്‍ശിച്ചതിനെതുടര്‍ന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണിപ്പോള്‍ അറസ്റ്റ്. ആലുവ സി.ഐക്കു മുന്‍പാകെ ഹാജരായ വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും . ആലുവ ഡിവൈ.എസ്.പി ടി.പി ഷംസ്, സി.ഐ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് മൊഴിയെടുക്കും .ഈ മാസം 10ന് മുന്‍പ് അന്വേഷണ ഉദ്യഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരനും ടി.എന്‍ പ്രതാപന്‍ എം,എല്‍,എയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി നല്‍കുന്നത്. വി.എം സുധീരന്റേയു പ്രതാപന്റേയും മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഹൈക്കോടതി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.